സൗദികൾ ഏറെ ഉദാരമതികൾ; മാർക്ക് ഇവാൻസ്
ബ്രിട്ടീഷ് പര്യവേക്ഷകനായ മാർക്ക് ഇവാൻസ് സൗദിയെക്കുറിച്ചും സൗദിയിലെ ജനങ്ങളെക്കുറിച്ചും തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് ശ്രദ്ധേയമാകുന്നു.
“ഞാൻ ഭാഗ്യവാനാണ്, സന്തോഷവാനാണ്. എന്റെ പര്യവേഷണ സംഘത്തിനും എനിക്കും ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഇടയിലാണെന്ന് തോന്നിപ്പോയി. ഞങ്ങൾക്ക് ഒരു ദിവസം പോലും അകൽച്ച തോന്നിയിട്ടില്ല”.
“ഇവിടെയുള്ളവർ ഔദാര്യവും കാരുണ്യവും കൊണ്ട് വ്യത്യസ്തരാണ്, അവർ ഞങ്ങളെ അവരുടെ സ്ഥലങ്ങളിൽ ആതിഥ്യമരുളാൻ തിടുക്കം കൂട്ടുന്നു. അവരുടെ പ്രദേശങ്ങളിലൂടെ നടക്കുമ്പോൾ അവർ ഞങ്ങളെ കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷിക്കുന്നു”. ഇവാൻസ് പറയുന്നു.
ബ്രിട്ടീഷ് പര്യവേക്ഷകൻ സൗദി മരുഭൂമിയുടെ ദിവ്യസൗന്ദര്യം, പുരാതന ചരിത്രം, പർവതങ്ങൾ, താഴ്‌വരകൾ, നാഗരികതകൾ എന്നിവയെക്കുറിച്ചും ഏറെ വാചാലനായി.
ബ്രിട്ടീഷ് ഇതിഹാസ പര്യവേക്ഷകൻ അബ്ദുല്ല ഫിൽഫിയുടെ ചുവട് പിടിച്ചാണിപ്പോൾ ഹാർട്ട് ഓഫ് അറേബ്യ പര്യവേക്ഷണവുമായി മാർക്ക് ഇവാൻസ് ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa