Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു

സൗദിയിലെ ജുബൈലിൽ കൊല്ലം പുനലൂർ സ്വദേശി ഉറക്കത്തിൽ മരിച്ചു.

വളക്കോട് പനങ്ങാട് ആലുംകീഴിൽ വീട്ടിൽ സുധാകരൻ (62) ആണ് മരിച്ചത്.

വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന സുധാകരനെ കട തുറക്കാൻ കാണാതായതിനെത്തുടർന്ന് സഹപ്രവർത്തകർ സ്പോൺസറുമൊന്നിച്ച് താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് ഉറക്കത്തിൽ മരിച്ചതായി അറിയാൻ സാധിച്ചത്.

കൂടെ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ രണ്ട് ദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. തലേ ദിവസം ചെറിയ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ 10 വർഷമായി
സുധാകരൻ വർക്ക്ഷോപിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്