Saturday, November 23, 2024
Saudi ArabiaTop Stories

ബന്ദർ ത്വാഹാ ഖർഹദിയുടെ ഘാതകന് വധശിക്ഷ

ജിദ്ദ: സൗദി പൈലറ്റ് ബന്ദർ ത്വാഹ ഖർഹദിയെ ജീവനോടെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിധി ജിദ്ദ ക്രിമിനൽ കോർട്ട് പ്രഖ്യാപിച്ചു.

പ്രതിക്ക് വധശിക്ഷ നൽകാനാണ് ജിദ്ദ ക്രിമിനൽ കോടതി ഉത്തരവിട്ടതെന്ന്  അഭിഭാഷകനും നിയമ വിദഗ്ധനുമായ അബ്ദുൽ അസീസ് ഖുലൈസി അറിയിച്ചു.

“അല്ലാഹുവിന് സ്തുതി. പ്രതിക്കെതിരെയുള്ള പ്രതിക്രിയാ ശിക്ഷ വിധിക്കപ്പെട്ടു. ഇതാണ് നല്ലതും പരിശുദ്ധവുമായ ഈ രാജ്യത്ത് അല്ലാഹുവിന്റെ അവകാശവും നീതിയും”. എന്നാണ്‌ ബന്ദറിന്റെ പിതാവ് ശിക്ഷയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

വിധി എല്ലാവർക്കും വലിയ സന്തോഷം നൽകിയതായി ബന്ദറിന്റെ അഭിഭാഷകൻ പറഞ്ഞു.

ജിദ്ദയിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഏവരെയും ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്.

ബന്ദർ ഖർഹദിയുടെ സ്നേഹിതൻ അദ്ദേഹത്തെ കാറിലിട്ട് ജീവനോടെ കത്തിക്കുകയും അത് അദ്ദേഹത്തിന്റെ  മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. പ്രതിയെ സുരക്ഷാ വിഭാഗം ഉടൻ പിടികൂടിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്