സൗദിയിലേക്ക് വിമാന ടിക്കറ്റിനൊപ്പം നാല് ദിവസത്തെ വിസ സംവിധാനം പ്രാബല്യത്തിൽ; ഇനി വിദേശികൾ ഒഴുകും
സൗദിയിലേക്ക് വിമാന ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ ട്രാൻസിറ്റ് വിസ അനുവദിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് വിമാനക്കംബനികൾ പുറത്ത് വിട്ട വിവരങ്ങൾ താഴെ വിവരിക്കുന്നു.
ടിക്കറ്റ് എടുത്തയുടൻ വിസ ഇഷ്യു ചെയ്യാൻ സാധിക്കും. വിസക്ക് മൂന്ന് മാസത്തെ കാലാവധിയുണ്ടായിരിക്കും. സൗദിയിൽ പ്രവേശിച്ചാൽ നാല് ദിവസമായിരിക്കും താമസ കാലാവധി.
നാല് ദിവസത്തെ വിസയിൽ സൗദിയിൽ പ്രവേശിച്ചവർക്ക് നുസുകിൽ നിന്ന് പെർമിറ്റെടുത്ത് ഉംറ നിർവ്വഹിക്കുകയും റൗളാ ശരീഫ് സന്ദർശനം നടത്തുകയും ചെയ്യാം. വിനോദ, സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കാം. ഹ്രസ്വ ബിസിനസ് സന്ദർശനങ്ങൾ, മീറ്റിംഗുകൾ എന്നിവയിൽ ഭാഗമാകാം.
എയർലൈൻ സൈറ്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ വിസക്കും അപേക്ഷിക്കാൻ സാധിക്കും. ആവശ്യമായ കോളങ്ങൾ പൂരിപ്പിച്ച് നൽകിയാൽ വിസ ഇമെയിലിൽ ലഭിക്കും.
നിലവിൽ ഫ്ലൈനാസ്, സൗദിയ വിമാനക്കംബനികളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിസ ലഭിക്കും.
ജനുവരി 30 മുതൽ സൗദിയിലേക്ക് പറക്കുന്നവർക്ക് വിസ ലഭിക്കും. വിസക്ക് ഫീസ് ഇല്ല. അതേ സമയം 10 ഡോളർ അഡ്മിനിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരുമെന്ന് വിമാനക്കംബനികൾ അറിയിക്കുന്നു.
ഏതായാലും ഒരു വിമാന ടിക്കറ്റ് എടുക്കുന്നതോടെ ഉം റയും മദീന സിയറയും സാധ്യമാകുകയും സൗദി അറേബ്യയിൽ എവിടെയും സന്ദർശനം നടത്താൻ സാധിക്കുകയും ചെയ്യുമെന്ന ആനുകൂല്യം സൗദിയിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa