പുതിയ സൗദി വിസാ സേവനം പ്രയോജനപ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഓർമ്മപ്പെടുത്തി ജവാസാത്ത്
സൗദിയിലേക്ക് ടിക്കറ്റിനോടൊപ്പം ലഭ്യമാകുന്ന നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ ഉപയോഗപ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ജവാസാത്ത് ഓർമ്മപ്ലെടുത്തി.
1.നാല് ദിവസത്തെ ട്രാൻസിറ്റ് വിസ ഉപയോഗിച്ച് ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ല.
2. അതോടൊപ്പം, വിസാ കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ രാജ്യം വിടണമെന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.
മൂന്ന് മാസം കാലാവധിയുള്ള ട്രാൻസിറ്റ് വിസ ഉപയോഗിച്ച് സൗദിയിൽ പ്രവേശിച്ചാൽ നാല് ദിവസമായിരിക്കും സൗദിയിൽ താമസിക്കാനുള്ള അനുമതി.
സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ വിമാനങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുംബോഴാണ് കൂടെ 4 ദിവസത്തെ വിസയും ഇഷ്യു ചെയ്യാൻ സൗകര്യം ഒരുങ്ങുന്നത്.
പുതിയ സേവനം കുറഞ്ഞ സമയമെങ്കിലും സൗദിയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശികൾക്ക് വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa