ശമ്പളം നൽകാത്ത കഫീലിനെതിരെ കേസ് കൊടുത്തു; ടിക്കറ്റും ശമ്പളവും മറ്റാനുകുല്യങ്ങളും നേടിയെടുത്ത് മലയാളി നാട് പിടിച്ചു
സൗദിയിലെ അബ്ഹയിൽ ശമ്പളം നൽകുന്നതിൽ അമാന്തം കാണിച്ച സ്പോൺസർക്കെതിരെ കേസ് കൊടുത്ത മലപ്പുറം സ്വദേശി മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റി നാടണഞ്ഞു.
ഏഴ് മാസത്തോളം ശമ്പളം കൈപ്പറ്റാതിരുന്ന കല്പകഞ്ചേരി സ്വദേശി ഫൈസൽ ആണ് സമൂഹിക പ്രവർത്തകൻ-ഐസിഎഫ് നേതാവ് സൈനുദ്ദീൻ അമാനിയുടെ ശ്രമ ഫലമായി നാടണഞ്ഞത്.
അബ് ഹയിലെ ഒരു പ്രമുഖ ഹോട്ടലിൽ കുറഞ്ഞ ശംബളത്തിനു ജോലി ചെയ്യുകയായിരുന്ന ഫൈസൽ ശമ്പളം ലഭിക്കാതെ വന്നപ്പോൾ ലേബർ കോർട്ടിൽ കേസ് കൊടുക്കുകയായിരുന്നു.
പ്രശ്നം പരിഹരിക്കാൻ താത്പര്യമില്ലാതെ കേസുമായി മുന്നോട്ട് പോകാൻ സ്പോൺസർ ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസിന്റെ വക്കാലത്ത് ഫൈസൽ സൈനുദീൻ അമാനിക്ക് നൽകി.
തുടർന്ന്, കേസിൽ വിധി പറഞ്ഞ കോടതി ഫൈസലിന്റെ ശംബളവും ആനുകൂല്യങ്ങളും ടിക്കറ്റുമുൾപ്പടെ 23,700 റിയാൽ ഫൈസലീനു നൽകാൻ വിധിക്കുകയും ഫൈസൽ സ്പോൺസറിൽ നിന്ന് തുക കൈപ്പറ്റി നാട്ടിലേക്ക് പറക്കുകയും ചെയ്തു.
ഫൈസലിന്റെ അനുഭവം ശംബളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്ന പല പ്രവാസികൾക്കും ഒരു പ്രചോദനമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
പല പ്രവാസികളും സ്പോൺസർ തെറ്റുകാരനാണെങ്കിൽ പോലും കേസ് കൊടുക്കാൻ മുതിരാതെ വളഞ്ഞ മാർഗങ്ങളിലൂടെ നാട് പിടിക്കുകയും പിന്നീട് സൗദിയിലേക്ക് മടങ്ങാൻ പ്രയാസപ്പെടുകയും ചെയ്യാറുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാകാൻ നിയമപരമായി നീങ്ങുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യുമെന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നതെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa