Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പൗരൻ പതിനൊന്നാമതും വിവാഹം കഴിച്ചു

തബൂക്ക്: സൗദി പൗരൻ അലി അൽ ബൽ വി കഴിഞ്ഞ ദിവസം 11 ആമതും വിവാഹം ചെയ്ത വാർത്ത അറബ് ഓൺലൈൻ മീഡിയകൾ കൗതുകത്തോടെ റിപ്പോർട്ട് ചെയ്തു.

നിരവധി  കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു 83 കാരനായ അലി തന്റെ 11 ആം വിവാഹം ആഘോഷിച്ചത്.

തന്റെ മാതാപിതാക്കളുടെ ഏക ആശ്രയം അലിയായിരുന്നു, ഇത് 11 തവണ വിവാഹം കഴിക്കാൻ അലിയെ പ്രേരിപ്പിച്ചു. അതേ സമയം നിലവിൽ അലിക്ക് 4 ഭാര്യമാർ ആണുള്ളത്.

അലിക്ക് 18 ആൺ കുട്ടികളും 20 പെൺകുട്ടികളും 88 പേരക്കുട്ടികളുമുണ്ട്.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്നും അലി വ്യക്തമാക്കി.

ഒന്നിലധികം വിവാഹങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് പാർപ്പിടം, മാനസികവും ശാരീരികവുമായ ആരോഗ്യം, നല്ല ധാർമ്മികവും മാനസികവുമായ അവസ്ഥ, ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ സാധിക്കുക, എന്നിവ ഉണ്ടായിരിക്കണമെന്ന് അലി ഉപദേശിച്ചു.

ധാരാളം വിവാഹങ്ങൾ കഴിച്ചതിനാൽ തനിക്ക് പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അങ്ങനെ ചെയ്യാനുള്ള കഴിവ് തനിക്കുണ്ടെന്നും ഭാര്യമാർക്കും കുട്ടികൾക്കുമിടയിൽ താൻ നീതി പുലർത്തുന്നുവെന്നും അവർക്കിടയിൽ വേർതിരിവ് കാണിച്ചിട്ടില്ലെന്നും അലി ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്