Sunday, September 22, 2024
Saudi ArabiaTop Stories

2022ൽ സൗദിയിൽ ജോലിക്കിടെ അപകടം സംഭവിച്ചത് 28,000 പേർക്ക്

റിയാദ്: രാജ്യത്തിലെ തൊഴിലിടങ്ങളിലെ പരിക്കുകളുടെ സൂചിക 8% കുറഞ്ഞതായി റിപ്പോർട്ട്.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്ത് വിട്ട തൊഴിൽ പരിക്കുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ, 2022 ൽ 28,000-ലധികം പരിക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 27,000 പേരും പുരുഷന്മാരാണ്.

35-39 വയസ് പ്രായമുള്ളവരിലാണ് കൂടുതൽ പരിക്ക് സംഭവിച്ചിട്ടുള്ളത്. അതേസമയം 15-19 വയസ് പ്രായമുള്ളവർക്കാണ് ഏറ്റവും കുറവ് പരിക്ക് രേഖപ്പെടുത്തിയത്.

റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ പരിക്കുകൾ രേഖപ്പെടുത്തിയത്.  കുറവ് അൽ-ജൗഫ് മേഖലയിലാണ്.

നിർമ്മാണ മേഖലയിലാണ് ഏറ്റവുമധികം പേർക്ക് പരിക്കേറ്റത്, ഏകദേശം 10,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നിർമ്മാണ വ്യവസായ മേഖല,  മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖല എന്നിവയാണ് പരിക്ക് ബാധിച്ച മേഖലകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്