എൻജിനിൽ തീ; കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അബുദാബിയിൽ തിരിച്ചിറക്കി.
എൻജിനിൽ തീ പടർന്നതിനെ തുടർന്ന് കോഴിക്കേട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബി എയർപോർട്ടിൽ തിരിച്ചിറക്കി.
അബുദാബിയിൽ നിന്നും കോഴിക്കേട്ടേക്ക് ഇന്ന് പുലർച്ചെ ഒരുമണിക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ എക്സ് 348 വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.
1000 അടി ഉയരത്തിൽ എത്തിയപ്പോഴായിരുന്നു ബോയിങ് B737-800 വിഭാഗത്തിൽ പെട്ട വിമാനത്തിന്റെ എൻജിൻ നമ്പർ ഒന്നിൽ തീ പടർന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.
184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa