ഖദീശ ഹജ്ജുമ്മക്ക് മക്കയിൽ അന്ത്യ വിശ്രമം
മക്ക: കഴിഞ്ഞ ദിവസം മക്കയിൽ വെച്ച് മരിച്ച കോഴിക്കോട് നാദാപുരം സ്വദേശിനി മീത്തലെ വേലികാത്ത് ഖദീശഹജജുമ്മ (86)യുടെ മയ്യിത്ത് മക്കയിൽ ശറായ മഖ്ബറയിൽ മറവ് ചെയ്തു.
സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി ഉംറ കർമ്മം നിർവ്വഹിക്കാനെത്തിയതായിരുന്നു ഖദീശ ഹജ്ജുമ്മ.
ഭർത്താവ് പരേതനായ മീത്തലേ വേലികാത്ത് മൊയ്തു മാസ്റ്റർ. മക്കൾ: അസീസ്, മറിയം, ബിയ്യാത്തു, ആയിശ,
ജാമാതക്കൾ: പരേതനായ കുഞ്ഞബ്ദുല്ല, പോക്കർ മാസ്റ്റർ, സുഹ്റ ചാലപ്പുറം.
നിയമ – എമ്പസി കാര്യങ്ങൾക്കും, അനന്തര കർമങ്ങൾക്കും, ഐ സി എഫ് മക്ക സെൻട്രൽ നേതാക്കളായ, ശാഫി ബാഖവി, ഹനീഫ അമാനി, റശീദ് വേങ്ങര, ഖയ്യൂo ഖാദിസിയ്യ, ശംസുദ്ധീൻ നിസാമി, റഷീദ് അസ്ഹരി വേങ്ങര,ഹമീദ് ഹാജി കിഴിശ്ശേരി, അശ്റഫ് കകട്ടിൽ എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q