സൗദിയിലേക്കുള്ള സൗജന്യ ട്രാൻസിറ്റ് വിസാ കാലാവധി നീട്ടാൻ സാധിക്കുമോ ? വിവിധ സംശയങ്ങൾക്ക് മറുപടി
സൗദിയിലേക്കുള്ള നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസയിൽ വിദേശികൾ എത്തിത്തുടങ്ങിയതോടെ ഇത് സംബന്ധിച്ച് വിവിധ സംശയങ്ങൾ ആണ് ആളുകൾ അറേബ്യൻ മലയളിയോട് ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. ചില സംശയങ്ങളും മറുപടിയും താഴെ കൊടുക്കുന്നു.
വിസാ കാലാവധി: സൗജന്യ ട്രാൻസിറ്റ് വിസക്ക് 90 ദിവസമാണ് കാലാവധി. അതേ സമയം സൗദിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 ദിവസം മാത്രമായിരിക്കും സൗദിയിലെ താമസ കാലാവധി. സൗദിയിൽ പ്രവേശിച്ച് 4 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് രാജ്യം വിടണം എന്ന് ജവാസാത്ത് ഓർമ്മിപ്പിക്കുന്നു. ഇതിനർഥം നിലവിൽ താമസ കാലാവധി 4 ദിവസത്തിലധികം നീട്ടാൻ ഒരു വഴിയും ഇല്ല എന്നാണ്.
ഉംറ: ഉംറയും മദീനാ റൗളാ ശരീഫും ഉദ്ദേശിക്കുന്നവർ നുസുക് ആപ് വഴി പെർമിറ്റ് എടുക്കണം. 4 ദിവസത്തെ ട്രാൻസിറ്റ് വിസക്കർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ല.
യാത്ര: നാലു ദിവസ ട്രാൻസിറ്റ് വിസയിൽ സൗദിയിലെവിടെയും സഞ്ചരിക്കാം.
ഡ്രൈവിംഗ്: റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ ബിസിനസ് വഴി നാല് ദിവസംവരെ കാറോടിക്കാൻ സൗകര്യം ചെയ്ത് കൊടുക്കാം.
ഇത്രയുമാണ് വിസയുമായി ബന്ധപ്പെട്ട ചില സംശയങ്ങളും മറുപടികളും. റിയാദ്, ജിദ്ദ, മദീന ഏയർപോർട്ടുകളിൽ ഇതിനകം ആളുകൾ ട്രാൻസിറ്റ് വിസയിൽ വന്നിറങ്ങിത്തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa