Saturday, September 21, 2024
Saudi ArabiaSportsTop Stories

സൗദി ലീഗിൽ റൊണാൾഡോക്ക് നേരെ എതിർ ടീമിന്റെ കയ്യാങ്കളി; വീഡിയോ കാണാം

സൗദി പ്രോലീഗ് മത്സരത്തിൽ കഴിഞ്ഞ ദിവസം നടന്ന അൽ നാസർ അൽ ഫത്തേ മത്സരത്തിനിടെ അൽഫത്തേ കളിക്കാർ റൊണാൾഡോയുമായി ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മത്സരത്തിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽനാസർ 2-1 ന് പിന്നിട്ടു നിൽക്കുന്ന സമയത്താണ് സംഭവം. അൽ-ഫത്തേയുടെ ഗോൾമുഖത്ത് റൊണാൾഡോയെ തടയാൻ ശ്രമിച്ച അമ്മാർ അൽ-ദുഹൈം നിലത്തു വീഴുകയും പരിക്ക് പറ്റിയതായി അഭിനയിച്ച് മുഖം പൊത്തി കിടന്നതുമാണ് റൊണാൾഡോയെ ചൊടിപ്പിച്ചത്.

തുടർന്ന് റൊണാൾഡോ അമ്മാറിനെ ശക്തിയായി പിടിച്ച് എണീപ്പിക്കുകയായിരുന്നു. വാക്കേറ്റം കയ്യാങ്കളിയിൽ എത്തുമെന്ന് തോന്നിയതോടെ ഇരു ടീമിലെയും മറ്റു കളിക്കാർ ഓടി വന്ന് രണ്ടുപേരെയും പിടിച്ചു മാറ്റി.

ഇതിന് ശേഷം കളിയുടെ അവസാന മിനിറ്റിൽ പെനാൽറ്റിയിലൂടെ അൽ നാസർ ക്ലബ്ബിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടി റൊണാൾഡോ മത്സരം സമനിലയിൽ എത്തിച്ചു.

ഇതോടെ സൗദി പ്രൊ ലീഗിൽ പതിനഞ്ച് മത്സരത്തിൽ നിന്ന് 34 പോയിന്റോടെ അൽനാസർ ക്ലബ്ബ് പോയിന്റ് നിലയിൽ വീണ്ടും ഒന്നാമതെത്തി.

റൊണാൾഡോ അമ്മാറുമായി ഏറ്റുമുട്ടുന്ന വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q