സൗദിയിലെ ഒരു വിദേശ തൊഴിലാളി ഇഖാമ പുതുക്കുന്നതിന്റെയോ കഫാല മാറുന്നതിന്റെയോ പണം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് ലഭിക്കൽ അയാളുടെ അവകാശം
സൗദിയിലെ വിദേശ തൊഴിലാളികൾ പലപ്പോഴും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയാതെ പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.
ഒരു തൊഴിലാളീയെ സൗദിയിൽ കൊണ്ട് വരുന്നത് മുതൽ അയാൾ സൗദിയിൽ നിന്ന് കരാർ അവസാനിച്ച് പോകുന്നത് വരെയുള്ള കാലയളവിൽ തൊഴിലുടമ വഹിക്കേണ്ട തൊഴിലാളിയുടെ ചെലവുകൾ നിരവധിയാണ്.
ഉദാഹരണത്തിനു ഇഖാമ ഇഷ്യു ചെയ്യൽ, പുതുക്കൽ, ഇഖാമ വൈകിയാലുള്ള പിഴ, സ്പോൺസർഷിപ്പ് (കഫാല) മാറൽ തുടങ്ങി നിരവധി ചെലവുകൾ സ്പോൺസർ തന്നെയാണ് വഹിക്കേണ്ടത്.
എന്നാൽ ചില തൊഴിലുടമകൾ ഇഖാമ പുതുക്കാനും കഫാല മാറാനും മറ്റുമുള്ള ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നതായി പലരും അറേബ്യൻ മലയാളിയെ അറിയിക്കാറുണ്ട്.
ഇത് സൗദി തൊഴിൽ നിയമത്തിന്റെ പ്രകടമായ ലംഘനമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. കാരണം സൗദി തൊഴിൽ നിയമപ്രകാരം ഇഖാമ, കഫാല മാറൽ തുടങ്ങി എല്ലാ ചെലവൂകളും സ്പോൺസർ തന്നെയാണ് വഹിക്കേണ്ടത്.
ഇത്തരത്തിൽ ഏതെങ്കിലും വിദേശ തൊഴിലാളി ഇഖാമ പുതുക്കാനും കഫാല മാറാനുമുള്ള തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകിയിട്ടുണ്ടെങ്കിൽ ആ തുക തിരികെ ലഭിക്കൽ അയാളുടെ അവകാശമാണ്.
തൊഴിലാളിയെ പിരിച്ച് വിടേണ്ട സാഹചര്യം ഉണ്ടെങ്കിൽ പോലും ഇഖാമക്കും കഫാലക്കും മറ്റുമായി തൊഴിലാളി പണം നൽകിയിട്ടുണ്ടെങ്കിൽ തൊഴിലുടമ ആ തുക നൽകാൻ ബാധ്യസ്ഥമാണെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa