Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ഖുറയാത്തിലെ സനാഇയയിൽ തിരുവനന്തപുരം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലോട് കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരനെ (49) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഏഴ് വർഷമായി ഇദ്ദേഹം സ്വദേശത്തേക്ക് പോയിട്ട്. സാംബത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 25 വർഷമായി വനജകുമാർ പ്രവാസ ജീവിതം നയിക്കുന്നു. അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു.

വ്യാഴാഴ്ച ഉച്ച മുതൽ കാണാതായ ഇദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ സഹപ്രവർത്തകരായിരുന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്