Saturday, September 21, 2024
KeralaTop Stories

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടക മരിച്ചു

പരിശുദ്ധ ഉംറ കർമ്മം കഴിഞ്ഞ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവെ ഒളവണ്ണ ഒടുമ്പ്ര സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.

ഒളവണ്ണ പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ഉംറ കർമ്മം പൂർത്തിയാക്കി മദീന സിയാറത്തും കഴിഞ്ഞു ജിദ്ദ എയർപോർട്ടിൽ  നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഇവർക്ക് വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് വിമാനം ഗോവയിൽ എമർജൻസി ലാന്റിംഗ് നടത്തി. എന്നാൽ  ആശുപത്രിയിലേക്ക് കൊണ്ടുപോകും മദ്ധ്യേ മരണം സംഭവിച്ചു.

മയ്യിത്ത് ഗോവയിൽ നിന്ന് നാട്ടിലെത്തിച്ച് ഇന്ന് രാവിലെ  ഒടുംബ്ര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്