Saturday, September 21, 2024
Saudi ArabiaTop Stories

ശിഹാബ് ചോറ്റൂർ പാകിസ്ഥാനിലെത്തി; അതിർത്തിയിൽ നിന്നുള്ള വീഡിയോ കാണാം

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്ന് പോകുന്ന ശിഹാബ് ചോറ്റൂർ ഇന്ന് പാകിസ്ഥാനിൽ പ്രവേശിച്ചു.

പാകിസ്ഥാനിൽ പ്രവേശിച്ചതിനു ശേഷമുള്ള ചിത്രങ്ങളും അതിർത്തി കടക്കുന്ന സമയത്തെടുത്ത വീഡിയോയും ശിഹാബ് പ്രസിദ്ധപ്പെടുത്തി.

4 മാസവും 9 ദിവസവുമായി അതിർത്തി കടക്കാൻ സാധിക്കാതെ പഞ്ചാബിലെ അമൃത്സറിൽ ആയിരുന്നു ശിഹാബ് ഇത്രയും നാൾ കഴിഞ്ഞിരുന്നത്.

പാകിസ്ഥാൻ വഴി ഇറാനിലേക്ക് പ്രവേശിക്കാനുള്ള ശിഹാബിന്റെ ശ്രമത്തിനു വിലങ്ങായിക്കൊണ്ട് പാകിസ്ഥാൻ ട്രാൻസിറ്റ് വിസ നിഷേധിച്ചതായിരുന്നു അതിർത്തി കടക്കുന്നത് വൈകിച്ചത്.

എന്നാൽ എല്ലാ പരിഹാസങ്ങളും വിമർശനങ്ങളും അവഗണിച്ച് ക്ഷമയോടെ അതിർത്തിയിൽ കാത്തിരുന്ന ശിഹാബിന്റെ വലിയ ആഗ്രഹം അവസാനം പൂവണിയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് തനിക്ക് പാക് ട്രാൻസിറ്റ് വിസ ലഭിച്ച കാര്യം ശിഹാബ് തന്റെ അക്കൗണ്ടിലൂടെ അറിയിച്ചത്.

വിശുദ്ധ മക്കയിലേക്കുള്ള തന്റെ തീർഥ യാത്രക്കിടെ ഇന്ത്യാ- പാക് അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് കടക്കുന്ന സമയം ശിഹാബ് പകർത്തിയ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്