Saturday, September 21, 2024
Top StoriesWorld

തുർക്കി സിറിയ ഭൂചലനം; മരണ സംഖ്യ ഭീതികരമായി ഉയരുന്നു

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനങ്ങൾ ഉണ്ടാക്കിയ വൻ നാശനഷ്ടങ്ങൾക്കൊപ്പം മരണ സംഖ്യ വൻ തോതിൽ ഉയരുന്നു.

ഇത് വരെ രണ്ട് രാജ്യത്തുമായി 2300 ലധികം പേർ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

1939 നു ശേഷം തുർക്കി കണ്ട ഏറ്റവും വലിയ ഭുചലനമായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തെത്തുടർന്ന് പിന്നീടും രണ്ട് തവണ ഭൂമികുലുക്കം അനുഭവപ്പെട്ടതായിരുന്നു മരണ സംഖ്യ ഉയർത്തിയത്.

നുറ് കണക്കിന് കെട്ടിടങ്ങൾ ആണ് ഭൂകംബത്തിൽ തകർന്ന് വീണത്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേറ്റു.

ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങൾ തുർക്കിക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേ സമയം ശക്തമായ ഭൂകംബത്തിന്റെ പ്രതിഫലനങ്ങൾ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ ശേഷവും ചിലപ്പോൾ 14 രാജ്യങ്ങളെ സുനാമി ആക്രമണത്തിനിരയാകാൻ കാരണമായേക്കുമെന്ന് ടർക്കിഷ് ഭൂകമ്പ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ ഹാലുക്ക് ഓസ്‌നർ പ്രസ്താവിച്ചു. ഈജിപ്ത്, ജോർദ്ദാൻ അടക്കം വിവിധ അറബ് രാജ്യങ്ങളാണ് സുനാമി ഭീഷണിയിൽ ഉൾപ്പെടുകയെന്ന് അദ്ദേഹം പറയുന്നു.

തന്റെ രണ്ട് മക്കൾ ഭൂചലനത്തെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ പെട്ട് മരിച്ച സങ്കടം പങ്ക് വെക്കുന്ന ഒരു സിറിയൻ പിതാവ്. വീഡിയോ കാണാം.

തുർക്കി ഭൂചലനത്തെത്തുടർന്ന് കെട്ടിടം തകരുന്നു. വീഡിയോ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്