Saturday, September 21, 2024
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ: വിദേശികൾക്ക് കൂടുതൽ വിഭാഗങ്ങളെ കൊണ്ട് വരാൻ അവസരം; സിംഗിൾ, മൾട്ടി എൻട്രി വിസിറ്റ് വിസകൾ പുതുക്കാനുള്ള നടപടിക്രമങ്ങളും അറിയാം

സൗദിയിലെ വിദേശികൾക്ക് വലിയ ആശ്വാസമായിക്കൊണ്ട് ബന്ധുക്കളിലെ കൂടുതൽ വിഭാഗങ്ങളെ വിസിറ്റ് വിസയിൽ കൊണ്ട് വരാൻ അവസരമൊരുക്കി വിദേശകാര്യ മന്ത്രാലയം.

നേരത്തെ ഉൾപ്പെടുത്താതിരുന്ന കൂടുതൽ വിഭാഗങ്ങളെയാണ് ഇപ്പോൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.നേരത്തെ മാതാ പിതാക്കൾ,ഭാര്യയുടെ മാതാ പിതാക്കൾ, ഭാര്യ, മക്കൾ എന്നിവരെയായിരുന്നു വിസിറ്റ് വിസയിൽ കൊണ്ട് വരാനുള്ള കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. കാറ്റഗറിയിൽ ഉൾപ്പെടുത്താത്തവരെ കൊണ്ട് വരാൻ മറ്റുള്ളവർ എന്നതിൽ പ്രത്യേകം പരാമർശിച്ച് അപേക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്.

എന്നാൽ ഇപ്പോൾ കാറ്റഗറി അപ്ഡേറ്റ് ചെയ്ത് മാതൃ സഹോദരൻ, പിതൃസഹോദരൻ, പിതൃ സഹോദരി, പിതാവിന്റെ ഉപ്പ, മാതാവിന്റെ ഉപ്പ, പേര മക്കൾ, സഹോദരി, സഹോദര മക്കൾ എന്നിവർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം സിംഗിൾ എൻട്രി വിസിറ്റ് വിസകൾ ഓൺലൈൻ വഴി അബ്ഷിറിൽ പുതുക്കാമെന്ന് അബ്ഷിർ ഓർമ്മപ്പെടുത്തി. പരമാവധി 6 മാസമാണ് സിംഗിൾ എൻട്രി വിസയിൽ സൗദിയിൽ കഴിയാൻ സാധിക്കുക.

എന്നാൽ മൾട്ടിപ്പിൾ വിസിറ്റ് വിസ പുതുക്കാൻ ആദ്യ മൂന്ന് മാസത്തിനു ശേഷം പിന്നീട് വീണ്ടും മൂന്ന് മാസം ലഭിക്കണമെങ്കിൽ സൗദിക്ക് പുറത്തു കടന്ന് തിരിച്ചു സൗദിയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യേണ്ടത്. നിലവിൽ ഭൂരിഭാഗം പ്രവാസികളും കുടുംബാംഗങ്ങളെ മൾട്ടി വിസിറ്റ് വിസയിൽ ആണ് കൊണ്ട് വരുന്നത്. പുതുക്കുന്ന സമയം ആകുമ്പോൾ ജോർദ്ദാനിലോ ബഹ്രൈനിലോ പ്രവേശിച്ച് തിരികെ സൗദിയിലേക്ക് മടങ്ങുകയാണ് പതിവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്