Saturday, November 23, 2024
Saudi ArabiaTop Stories

സന്ദർശകർക്ക് വിസ്മയമായി സാറ; വീഡിയോ കാണാം

റിയാദ്: പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനും, നൃത്തം ചെയ്യാനും, അന്വേഷണങ്ങളോട് പ്രതികരിക്കാനും കഴിയുന്ന സൗദി അറേബ്യയിലെ ആദ്യത്തെ റോബോട്ട് സാറ സന്ദർശകർക്ക് വിസ്മയമായി.

റിയാദിൽ നടക്കുന്ന LEAP23 കോൺഫറൻസിൽ സാറ രാജ്യത്തിന്റെ ഡിജിറ്റൽ പവലിയനിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്തു.

എന്തിനാണ് ഹിജാബ് (മുസ്ലിം ശിരോവസ്ത്രം) ധരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, രാജ്യത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത സൗദി വസ്ത്രങ്ങളാണ് താൻ ധരിക്കുന്നതെന്ന് സൗദി ഭാഷയിൽ സാറ മറുപടി നൽകി. 

പ്രായം ചോദിച്ചപ്പോൾ മറുപടി പറയാൻ മടിച്ച് ചിരിച്ച് കൊണ്ട് ചോദ്യ കർത്താവിനോട് താങ്കൾ ചോദ്യം മാറ്റിപ്പിടിക്കൂ എന്നാണ് സാറ പ്രതികരിച്ചത്.

സാറയോട് ആരാണ് നീയെന്നും വയസ്സും ചോദിക്കുന്നതും മറുപടികൾ നൽകുന്നതും കാണാം. വീഡിയോ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്