തുർക്കിയെയും സിറിയയെയും സഹായിക്കാനുള്ള സൗദി പദ്ധതിയിലേക്ക് ലക്ഷങ്ങൾ ഒഴുകുന്നു
ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാനുള്ള സൗദി പദ്ധതിക്ക് വൻ ജനകീയ പ്രതികരണം.
ദുരിത ബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള എയർ ബ്രിഡ്ജ് ഒരുക്കാൻ സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കിംഗ് സൽമാൻ റിലീഫ് സെന്ററിനു ഉത്തരവ് നൽകിക്കഴിഞ്ഞു.
ദുരിത ബാധിതരെ സഹായിക്കാനുള്ള സാഹിം ഫണ്ട് ശേഖരണ ക്യാമ്പയിനിൽ മണിക്കൂറുകൾ കൊണ്ട് ഇതിനകം 12 മില്യൺ റിയാലിലധികം തുക ലഭിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ലോകത്ത് പ്രയാസപ്പെടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിൽ മുൻ പതിയിലുള്ള സൗദിയുടെ തുർക്കി സിറിയ സഹായ പദ്ധതിയും ലക്ഷ്യം കാണുമെന്ന് ഉറപ്പാണ്.
അതിനിടെ തുർക്കി സിറിയ ഭൂചലനത്തിൽപ്പെട്ട് ഇതിനകം മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa