തുർക്കിയിലേക്കും സിറിയയിലേക്കുമുള്ള സൗദിയിൽ നിന്നുള്ള ജനകീയ ഫണ്ട് ശേഖരണം 100 മില്യൺ റിയാൽ കവിഞ്ഞു
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്കുള്ള സൗദിയുടെ ജനകീയ ഫണ്ട് ശേഖരണം ഇതുവരെ 100.2 ദശലക്ഷം റിയാൽ കവിഞ്ഞു,
ദുരിത ബാധിതരെ സഹായിക്കുന്നതിനായി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ഇന്നലെ (ബുധനാഴ്ച) ആരംഭിച്ച സാഹിം പ്ലാറ്റ്‌ഫോമിലൂടെയാണ് പണം ശേഖരിക്കുന്നത്.
ചെറുതും വലുതുമായ സംഭാവനകളുമായി പതിനായിരക്കണക്കിനാളുകൾ ഇതിനകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
അതിനിടെ 98 ടൺ സഹായ വസ്തുക്കളുമായി സൗദിയുടെ രണ്ടാമത്തെ വിമാനവും ഭുകമ്പ ബാധിതരെ സഹായിക്കാനായി എത്തിയിട്ടുണ്ട്.
സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമോ മതപരമോ സൈനികമോ ആയ അജണ്ടകളുമായി ബന്ധമില്ലെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി.
അതേ സമയം തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ഇത് വരെയായി 16,000 ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa