Saturday, November 23, 2024
Saudi ArabiaTop StoriesTravel

പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ വചനങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള കോട്ടയുടെ വീഡിയോ കാണാം

തബൂക് നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഒരു കോട്ടയുണ്ട്. അറേബ്യയുടെ വിവിധ ഭാഗങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്ന സമയത്ത് 1559 ൽ പണികഴിപ്പിച്ച ഈ കോട്ട ഇപ്പോൾ പ്രവാചക വചനങ്ങളും ഓട്ടോമൻ കാലഘട്ടത്തിലെ അതിമനോഹരമായ ചരിത്രവസ്തുക്കളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയമായിട്ടാണ് പ്രവർത്തിക്കുന്നത്.

തബൂക്കിന്റെ ചരിത്രവും, പ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് തബൂക്കുമായി ഉണ്ടായിരുന്ന ബന്ധങ്ങളും, ഓട്ടോമൻ കാലഘട്ടത്തിന്റെ ചരിത്രം വിവരിക്കുന്ന പുരാവസ്തുക്കളുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

തബൂക് യുദ്ധ സമയത്ത് പ്രവചകൻ വെള്ളം കുടിച്ചിരുന്ന അയ്ൻ സുക്കർ എന്നറിയപ്പെടുന്ന അരുവിയുടെ ഭാഗങ്ങളും ഇവിടെ കാണാം. ഹിജ്‌റ നാലാം നൂറ്റാണ്ടിൽ കണ്ടെടുത്തിട്ടുള്ള ഖുർആൻ സൂക്തങ്ങൾ കൊത്തിവെച്ചിട്ടുള്ള കല്ലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ സാമീപ്യത്താൽ വെള്ളം നിറഞ്ഞൊഴുകിയ അരുവിയുടെ ചരിത്രവും, തബൂക്കിനെ കുറിച്ചുള്ള നബിയുടെ പ്രവചനവും രേഖപ്പെടുത്തിവെച്ചിട്ടുള്ള ഈ കോട്ടയുടെ വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa