Saturday, September 21, 2024
Saudi ArabiaTop Stories

തുർക്കി ഭൂകമ്പത്തിൽ കാണാതായ സൗദി വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

തുർക്കിയിലെയും സിറിയയിലെയും നിരവധി പ്രദേശങ്ങളെ തകർത്ത ഭൂകമ്പത്തിൽ കാണാതായ സൗദി വനിതയെ അന്റാക്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി തുർക്കിയിലെ സൗദി  എംബസി വെള്ളിയാഴ്ച അറിയിച്ചു.

സൗദി വനിതയെ അന്റാക്യയിലെ തകർന്ന പാർപ്പിട കെട്ടിടങ്ങളിലെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ്‌ കണ്ടെത്തിയത്.

തുർക്കി സർക്കാർ സൗദി എംബസിക്ക് അനുവദിച്ച രക്ഷാപ്രവർത്തന സംഘമാണ് തിരച്ചിൽ നടത്തിയത്, കാണാതായ വനിതയെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസം തിരച്ചിൽ  പ്രവർത്തനങ്ങൾ തുടർന്നിരുന്നു.

മരിച്ച സൗദി വനിതയുടെ മൂന്ന് പെൺ മക്കൾ മാതാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേ സമയം ദുരന്തത്തിൽ ഇത് വരെയായി 22,000 പേർ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്