രണ്ട് കാര്യങ്ങളിലൊന്ന് പൂർത്തിയാകും വരെ ഒരു തൊഴിലാളി ആദ്യ കഫീലിന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കുമെന്ന് മന്ത്രാലയം
റിയാദ്: രണ്ട് കാര്യങ്ങളിലൊന്ന് പൂർത്തിയാകും വരെ ഒരു തൊഴിലാളിയുടെ ഉത്തരവാദിത്വം ആദ്യ കഫീലിനു തന്നെയായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളി സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്ന നടപടിക്രമങ്ങൾ പൂർത്തിയാകൽ,അല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറൽ എന്നിവയാണ് ആ രണ്ട് കാര്യങ്ങൾ.
അതോടൊപ്പം ആരോഗ്യ ഇൻഷൂറൻസ് സംവിധാനം നൽകുന്ന എല്ലാ പരിരക്ഷയും തന്റെ തൊഴിലാളിക്ക് ലഭ്യമാക്കൽ ഒരു തൊഴിലുടമയുടെ ബാധ്യതയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു സ്വദേശി സ്ഥാപനമുടമ സൗദിവത്ക്കരണ അനുപാതത്തിൽ ഉൾപ്പെടുന്നതിനുള്ള രണ്ട് നിബന്ധനകളും മന്ത്രാലയം ഓർമ്മപ്പെടുത്തി.
സ്ഥാപനമുടമ പ്രസ്തുത സ്ഥാപനത്തിൽ ഫുൾ ടൈം ജോലിക്കാരൻ ആയിരിക്കണം, അതോടൊപ്പം മറ്റൊരു സ്ഥാപനത്തിലെ ഇൻഷൂറൻസിൽ ഉൾപ്പെടാനും പാടില്ല. എന്നിവയാണ് രണ്ട് നിബന്ധനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa