Friday, November 22, 2024
GCCTop Stories

സൗദിയിൽ ഒരു തൊഴിലാളിക്ക് ജോലിക്കിടെ ലഭിക്കേണ്ട വിശ്രമ സമയം എത്ര? തുടർച്ചയായി എത്ര മണിക്കൂർ ജോലി ചെയ്യിപ്പിക്കാൻ അനുമതിയുണ്ട് ? വിശദമായി അറിയാം

ഓരോ തൊഴിലാളിയുടേയും അവകാശങ്ങൾ സ്വദേശി,വിദേശി,രാജ്യ,വർണ്ണ,മത, വിവേചനങ്ങൾ ഇല്ലാതെ സംരക്ഷിക്കുന്നതാണ് സൗദി തൊഴിൽ വ്യവസ്ഥ.

പുതുക്കിയ സൗദി തൊഴിൽ നിയമത്തിൽ ഒരു തൊഴിലാളിയെ വിശ്രമമില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം സമയം ജോലി ചെയ്യിക്കാൻ പാടില്ലെന്ന്  വ്യവസ്ഥ ചെയ്യുന്നുണ്ട്.

ജോലി സമയത്തിനിടക്ക് നമസ്ക്കാരം, ഭക്ഷണം, വിശ്രമം എന്നിവക്കായി ചുരുങ്ങിയത് 30 മിനുട്ട് സമയമെങ്കിലും ഇടവേള അനുവദിക്കണം എന്നതും വ്യവസ്ഥയാണ്.

ഈ ജോലിക്കിടെയുള്ള വിശ്രമ സമയത്ത് തൊഴിലാളിയോട്  എന്തെങ്കിലും തൊഴിൽ ചെയ്യാൻ കൽപ്പിക്കാൻ തൊഴിലുടമക്ക് ഒരു അധികാരവും ഉണ്ടായിരിക്കുന്നതുമല്ല.

തന്റെ തൊഴിലാളിക്ക് പ്രതിദിന വിശ്രമ സമയമോ, വാരാന്ത്യ അവധിയോ, ഓവർ ടൈം മണിയോ നൽകാതിരുന്നാൽ തൊഴിലുടമയുടെ മേൽ 5000 റിയാൽ പിഴ ചുമത്തപ്പെടുമെന്ന് സൗദി തൊഴിൽ നിയമം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്