Saturday, November 23, 2024
Top StoriesWorld

ഭൂകമ്പത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എലികളും

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എലികളുടെ സഹായവും പ്രയോജനപ്പെടുത്താൻ ബെൽജിയൻ അപോപോ ഫൗണ്ടെഷൻ.

പരിശീലനം ലഭിച്ച എലികൾക്ക് മേൽ കാമറ ഘടിപ്പിച്ച്  ദുരന്ത ബാധിത പ്രദേശങ്ങളിലെ അവശിഷ്ടങ്ങൾക്കുള്ളിലേക്ക് അയക്കുകയാണ് അപോപോ ഫൗണ്ടേഷൻ ചെയ്യുക.

തുർക്കി ഹുമാനിറ്റേറിയൻ ഫൗണ്ടെഷനുമായി ചേർന്ന് നടത്താൻ പോകുന്ന തിരച്ചിൽ യജ്ഞം ജീവനോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ സഹായിച്ചേക്കും.

നായകൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഉൾ ഭാഗങ്ങളിലേക്ക് ചെറിയ എലികൾക്ക് കാമറയുമായി കടന്ന് ചെല്ലാൻ സാധിക്കും എന്നത് ഏറെ സഹായകരമാകും.

എലിയുടെ പുറത്ത് ഘടിപ്പിച്ച കാമറയിലൂടെ പുറത്തുള്ള രക്ഷാ പ്രവർത്തകന്റെ മൊബൈലിലേക്ക് വീഡിയോ ദൃശ്യങ്ങൾ കാണാൻ സാധിക്കും.

അതോടൊപ്പം എലിയുടെ മേൽ ഘടിപ്പിച്ച ടു വേ മൈക്രോഫോൺ വഴി കുടുങ്ങിക്കിടക്കുന്നയാളുമായി സംസാരിക്കാൻ രക്ഷാ പ്രവർത്തകനു സാധിക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്