Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദയെയടക്കം ബാധിച്ചേക്കാവുന്ന ചെങ്കടലിലെ വൻ ഭൂകമ്പ സാധ്യതാ നിരീക്ഷണം തള്ളി അധികൃതർ

ചെങ്കടലിൽ വൻ ഭൂകമ്പ സാധ്യതയുണ്ടെന്ന നിരീക്ഷണത്തോട് സൗദി ജിയോളജിക്കൽ സർവേ പ്രതികരിച്ചു.

ചെങ്കടലിലെ ഭൂകമ്പത്തെക്കുറിച്ച് ഉയർന്ന അഭിപ്രായം പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്നുമാണ് ജിയോളജിക്കൽ സർവേ പ്രസ്താവിച്ചത്.

ചെങ്കടലിൽ ആഴ്ച തോറും ഒരു ഡസനോളം ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അവ അപകടകരമല്ല. മേഖലയെ സംബന്ധിച്ചിടത്തോളം, ഭൂകമ്പങ്ങളുടെ സമയവും സ്ഥലവും പ്രവചിക്കാൻ സാധിക്കില്ല.

ജിയീളജിക്കൽ സർവേ ചെങ്കടലിലെ ഭൂകമ്പ സാധ്യത തുടർച്ചയായി നിരീക്ഷിച്ച് വരുന്നതാണ്.

“ജിയോളജിക്കൽ സർവേ” രാജ്യത്തിലെ ഭൂകമ്പ നിരീക്ഷണത്തിന്റെ ചുമതലയുള്ള ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രമാണ്. അതിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ശരിയായ വിവരങ്ങൾ ജനങ്ങൾ ഉൾക്കൊള്ളേൻടതിന്റെ ആവശ്യകതയും ജിയോളജിക്കൽ സർ വേ മക്ക പ്രവിശ്യാ വാക്താവ് ത്വാരിഖ് അബൽ ഖൈൽ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്