പെട്ടെന്ന് അനാവശ്യമായി ബ്രേക്കിട്ടാൽ ഈടാക്കുന്ന പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ
അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.
ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്ന ഡ്രൈവർക്ക് മേൽ ചുമത്തുന്ന പിഴയെക്കുറിച്ചും മുറൂർ വ്യക്തമാക്കി.
അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്നതിന് 300 റിയാൽ മുതൽ 500 റിയാൽ വരെയാണ് പിഴ ഈടാക്കുക.
പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് കൊണ്ട് പിറകിലെ വാഹനത്തിലെ ഡ്രൈവർമാർക്ക് വേഗത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കാതെ വരികയും അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa