അൽ ഹിലാലും മെസ്സിയും തമ്മിലുള്ള ചർച്ചകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് തുർക്കി ആലു ശൈഖ്
റിയാദ്: അർജന്റീനിയൻ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്താനുള്ള അൽ-ഹിലാലിന്റെ ചർച്ചകളിൽ താൻ ഇടപെട്ടുവെന്ന വാർത്തയുടെ വസ്തുത ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് വ്യക്തമാക്കി.
പ്രചാരണത്തെക്കുറിച്ച് തുർക്കി ആലുശൈഖ് തന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ പ്രതികരിച്ചതിങ്ങനെ.
“തെറ്റായ വാർത്തയാണത്. 2015 മുതൽ താൻ ഖത്തറിൽ പോയിട്ടില്ല. സൗദി ഫുട്ബോളുമായി ഉടനെയോ വിദൂര ഭാവിയിലോ എനിക്ക് ഇടപാടുമില്ല. ഞാൻ യാതൊരു സ്വാധീനവും ഇല്ലാത്ത ഒരു സാധാരണ ഫുട്ബോൾ പ്രേമി മാത്രമാണ്.”
ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തുർക്കി ആലു ഷൈഖ് പിഎസ്ജി ഉടമ ഖത്തറിലെ നാസർ അൽ-ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa