ജോലി സ്ഥലത്ത് നിഖാബ് ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന യുവതിയുടെ ആരോപണത്തിന് വിശദീകരണം നൽകി മന്ത്രാലയം
സൗദിയിലെ ചില സ്ഥാപനങ്ങൾ ജോലി സ്ഥലത്ത് പുലർത്തേണ്ട ഏകീകൃത നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന ഒരു യുവതിയുടെ ആരോപണത്തിന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വിശദീകരണം നൽകി.
“വീഡിയോ ക്ലിപ്പിലൂടെ പ്രസ്തുത ആരോപണം ഉന്നയിച്ച യുവതി സ്ഥാപനത്തിലെ ജോലിക്കാരി പോലുമല്ല.
ക്ലിപ്പിലൂടെ സ്ത്രീ സൂചിപ്പിച്ച അൽഖോബാറിലെ സ്ഥാപനത്തിൽ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം എത്തി ആരോപണം അന്വേഷിച്ചു. അവർ ഉന്നയിച്ചത് വ്യക്തിഗത വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോപണം മാത്രമാണ്.
പ്രചരിക്കുന്ന ക്ലിപ് ഒറിജിനൽ വിഡിയോയിൽ നിന്ന് അടർത്തിയെടുത്ത ഭാഗമാണ്. സ്ഥാപനങ്ങളുടെയും തൊഴിലുടമകളുടെയും കാര്യങ്ങൾ മന്ത്രാലയം കൃത്യമായി പിന്തുടരുന്നുണ്ട്. നിയമ ലംഘനങ്ങൾക്ക് ശിക്ഷയും നൽകും. നിയമ ലംഘനങ്ങൾ പൊതു ജനങ്ങളും മന്ത്രാലയത്തെ അറിയിക്കണം. തെറ്റായ ക്ലിപുകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.”
അൽ ഖോബാറിലെ ഒരു സ്ഥാപനം വനിതാ ജീവനക്കാരെ നിഖാബ് അണിയാൻ അനുവദിക്കുന്നില്ലെന്നും സാലറി നൽകുന്നില്ലെന്നും അറിയിച്ച് കൊണ്ടായിരുന്നു യുവതിയുടെ ക്ലിപ് പുറത്ത് വന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa