Monday, April 21, 2025
Saudi ArabiaTop Stories

സൗദിയുടെ 11 ആമത് ദുരിതാശ്വാസ വിമാനം തുർക്കിയിലേക്ക് പറന്നു

പതിനൊന്നാമത്തെ സൗദി ദുരിതാശ്വാസ വിമാനം കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗാസിയാൻടെപ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെട്ടു.

88 ടൺ ഭക്ഷണ കൊട്ടകളും ടെന്റുകൾ, പുതപ്പുകൾ, ഷെൽട്ടർ ബാഗുകൾ എന്നിവയുൾപ്പെടുന്ന ഷെൽട്ടർ സാമഗ്രികളും, കൂടാതെ മെഡിക്കൽ സാമഗ്രികളും ഉൾപ്പെടുന്നതാണ് സഹായം.

വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ, ജലദോഷത്തിനുള്ള മരുന്നുകൾ, അണുനാശിനികൾ, അലർജികൾക്കും പൊള്ളലുകൾക്കും ചികിത്സിക്കുന്നതിനുള്ള മരുന്നുകൾ എന്നിവയും ഇതിൽ പെടും.

സൗദി നൽകുന്ന വൻ സഹായങ്ങൾക്ക്  റിപ്പബ്ലിക് ഓഫ് തുർക്കി അംബാസഡർ ഫാത്തിഹ് ഉലുസോയ് തന്റെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.

സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് നടത്തുന്ന സൗദി റിലീഫ് ബ്രിഡ്ജിന്റെ ഭാഗമാണ് ഈ സഹായങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്