സൗദി സ്ഥാപക ദിനത്തിൽ കയ്യിൽ വാളുമേന്തി നൃത്തം ചെയ്ത് റൊണാൾഡോ; വീഡിയോ കാണാം
സൗദി സ്ഥാപക ദിനത്തിൽ കയ്യിൽ വാളേന്തി പരമ്പരാഗത നൃത്തച്ചുവടുമായി പോർച്ചുഗീസ് സൂപ്പർ താരം കിസ്ററ്യാനോ റൊണാൾഡോ.
അറബികൾ ധരിക്കുന്ന പാരമ്പര്യ വസ്ത്രമായ തോബ് ധരിച്ചുകൊണ്ടാണ് സൗദി പതാകയുമേന്തി റൊണാൾഡോ നൃത്തം ചെയ്ത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കാളിയായായത്.
മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് ദിരിയ തലസ്ഥാനമായും വിശുദ്ധ ഖുർആനും നബിചര്യയും ഭരണഘടനയുമായി സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ വാർഷികമായിട്ടാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്.
AD 1727-ൽ (ഹിജ്‌റ വർഷം 1139) ആണ് ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കരങ്ങളാൽ ആദ്യമായി സൗദി അറേബ്യ സ്ഥാപിതമായത്.
സൗദി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഫെബ്രുവരി 22, 23, 24 തിയ്യതികളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടക്കും.
സ്ഥാപക ദിനം പ്രമാണിച്ച്, സർക്കാർ ജീവനക്കാർക്ക് ഇന്നും നാളെയും അവധിയായിരിക്കും, വാരാന്ത്യ അവധികൂടി കണക്കിലെടുത്താൽ തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
പരമ്പരാഗത വസ്ത്രമണിഞ്ഞ് റൊണാൾഡോ നൃത്തം ചെയ്യുന്ന വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa