Saturday, September 21, 2024
Saudi Arabia

യൂത്ത് ഇന്ത്യ യീല്‍ഡ് ബിസിനസ്സ് അവാര്‍ഡ് 2023

യൂത്ത് ഇന്ത്യ ഈസ്‌റ്റേണ്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള യീല്‍ഡ് (യൂത്ത് ഇന്ത്യ ഇനിഷ്യേറ്റീവ് ഫോര്‍ എഡ്യൂകേഷന്‍, ലേണിംഗ് ആന്റ് ഡവലപ്‌മെന്റ്) സൗദി അറേബ്യയിലെ മലയാളികളായ മികച്ച യുവ സംരഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ‘യീല്‍ഡ് ബിസിനിസ്സ് അവാര്‍ഡ് 2023’ സംഘടിപ്പിക്കുന്നു.

സൗദി അറേബ്യയുടെ പുതിയ സാഹചര്യത്തില്‍ ബിസിനസ്സ് രംഗത്ത് കഴിവ് തെളിയിച്ച യുവസംരഭകരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും പുതിയ സംരഭകര്‍ക്ക് പ്രോത്സാഹനം എന്നനിലക്കുമാണ് യൂത്ത് ഇന്ത്യാ അവാര്‍ഡ് ഒരുക്കിയിരിക്കുന്നത്.

ഇറാം ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹ്മദാണ് ബിസിനസ് അവാര്‍ഡ് ഇവന്റ് അംബാസിഡര്‍. ഫെബ്രുവരി 25വരെയാണ് അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയത്. www.yieldiconaward.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ അയക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് yieldiconawards@gmail.com എന്ന ഈമെയിലിലോ 0567706917 എന്ന മൊബൈലിലോ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് പത്തിന് ദമ്മാമില്‍ നടക്കുന്ന അവാര്‍ഡ് ഗാലയില്‍ വെച്ച് തെരഞ്ഞെടുത്തവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q