Friday, April 18, 2025
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

വണ്ടൂർ പുളിയക്കോട് സ്വദേശി ഇന്ന് രാവിലെ യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു.

മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ്‌ സഹീർ (50) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദനയുണ്ടായതിനെത്തുടർന്ന് സഹ പ്രവർത്തകർ ആശുപത്രിയിൽ എത്തിക്കവേ ആയിരുന്നു മരണം.

25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ടര വർഷം നാട്ടിൽ കഴിഞ്ഞ സഹീർ ഒരു വർഷം മുമ്പ് പുതിയ വിസയിൽ വീണ്ടും യാംബുവിൽ എത്തിയതായിരുന്നു.

യാംബു കെ എം സി സി സാരഥിയും സമസ്ത ഇസ്‌ലാമിക് സെന്റർ പ്രവർത്തക സമിതിയംഗവുമായ സഹീർ സാമൂഹിക സേവനത്തിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. എം ജി കമ്പനിയിൽ സൂപർ വൈസർ ആയി ജോലി ചെയ്യുകയയിരുന്നു.

സഹീറിന്റെ ആകസ്മിക മരണം യാംബു മലയാളികൾക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. സൗമ്യനും സൗഹാർദങ്ങൾ കാത്ത് സൂക്ഷിക്കുന്നയാളുമായിരുന്നു പരേതൻ.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് യാംബുവിൽ തന്നെ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa