Saturday, November 23, 2024
KeralaTop Stories

കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്

കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി.

സാങ്കേതിക തകരാർ മൂലമാണ് പൈലറ്റ് വിമാനത്തിന് അടിയന്തിര ലാൻഡിങ്ങിന് അനുമതി തേടിയത്. എന്നാൽ വിമാനത്തിൽ ഇന്ധനം കൂടുതലുള്ളത് അപകടത്തിന് കാരണമാകുമെന്ന ഭയത്താൽ ഇന്ധനം ഒഴിവാക്കിയായതിന് ശേഷമാണ് ലാൻഡിങ് നടത്തിയത്.

രാവിലെ ൯ 9.45 ണ് കരിപ്പൂരിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ പിൻഭാഗം പറന്നുയരുന്ന സമയത്ത് നിലത്ത് ഇടിച്ചിരുന്നു. ഇതാണ് സാങ്കേതിക തകരാർ വരാൻ കാരണമെന്നാണ് വിവരം.

വിഴിഞ്ഞം ഭാഗത്ത് ഇന്ധനം കടലിന് മുകളിൽ ഒഴുക്കി കളഞ്ഞതിന് ശേഷമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്, കൊച്ചിയിൽ ഇറക്കാൻ കഴിയുമായിരുന്നെങ്കിലും, എയർ ഇന്ത്യയുടെ ഹാങ്ങർ യൂണിറ്റ് ഉള്ളത് കൊണ്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

ഫയർഫോഴ്‌സടക്കം അടിയന്തിര സാഹചര്യം നേരിടാനുള്ള സംഘം എയർപോർട്ടിൽ തയ്യാറായി നിന്നിരുന്നു, തിരുവനന്തപുരത്തുള്ള ആശുപത്രികൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ യാതൊരു അപകടവും കൂടാതെ വിമാനം സുരക്ഷിതമായി തന്നെ നിലത്തിറക്കി.

വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റി യന്ത്രത്തകരാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa