സംസം കിണറിൽ നിന്ന് പുറത്തെടുത്ത ശേഷം സംരക്ഷിക്കപ്പെടുന്നത് അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്
മക്ക: ഇരു ഹറം കാര്യ ജനറൽ പ്രസിഡൻസി നൽകുന്ന സേവനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സംസം വെള്ളം തീർഥാടകർക്ക് നൽകുക എന്നത്.
സംസം ജലത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും തീർഥാടകർക്കും സന്ദർശകർക്കും ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങളിലൂടെ വെളളം ലഭ്യമാകുന്നത് ഉറപ്പാക്കുന്നതിനും അധികൃതർ പ്രതിജ്ഞാബദ്ധമാണ്.
സംസം കിണറിൽ നിന്ന് പുറത്തെടുത്ത ശേഷം വെളളത്തിൽ മാലിന്യങ്ങൾ കലരാതിരിക്കാൻ നൂതന അന്താരാഷ്ട്ര ടെക്നോളജി ഉപയോഗിച്ച് സംരക്ഷിച്ച് ഓട്ടോമാറ്റിക്കായി ആണ് വെളളം വിതരണത്തിനു സജ്ജമാകുക.
മണിക്കുറിൽ 360 ക്യുബിക് മീറ്റർ കപ്പാസിറ്റിയുള്ള രണ്ട് വലിയ പംബുകൾ ഉപയോഗിച്ചാണ് സംസം കിണറിൽ നിന്ന് വെളളം പുറത്തെടുക്കുന്നത്.
വെളളം കിംഗ് അബ്ദുല്ല സംസം പ്രൊജക്റ്റിലേക്ക് പമ്പ് ചെയ്യുന്ന വെളളം അവിടെ സംഭരിക്കുകയും സ്റ്റെറിലൈസേഷനു വിധേയമാകുകയും ചെയ്യും. ശേഷം സംസം റിസർവോയർ സ്റ്റേഷനിലേക്കും കിംഗ് അബ്ദുൽ അസീസ് സബീൽ സ്റ്റേഷനിലേക്കും അയക്കപ്പെടും.
ഓരോ ഘട്ടത്തിലും സാമ്പിളുകൾ എടുത്ത് മാലിന്യങ്ങൾ കലന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയാണ് സംസം വെളളം വിശ്വാസികളിലേക്ക് എത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa