Wednesday, April 30, 2025
Saudi ArabiaTop Stories

വാഹനങ്ങൾ പിഴയോ ഫീസോ കൂടാതെ സ്വന്തം പേരിൽ നിന്നൊഴിവാക്കാനുള്ള അവസരം നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തുന്നു

വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഫീസോ പിഴയോ കൂടാതെ ഒഴിവാക്കാനുള്ള അവസരം മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തുന്നു.

തന്റെ പേരിലുള്ള പഴയ വാഹനം ഈ അവസരം ഉപയോഗിച്ച് ഉടമസ്ഥതയിൽ നിന്ന് നീക്കം ചെയ്തതായും അതിന് യാതൊരു ഫീസോ പിഴയോ നൽകേണ്ടിവന്നില്ലെന്നും ജിദ്ദയിലെ വ്ലോ ഗർ ആയ നജ്മുദ്ധീൻ മുല്ലപ്പള്ളി അറേബ്യൻ മലയാളിയെ അറിയിച്ചു.

സൗജന്യമായി വാഹനങ്ങൾ സ്വന്തം പേരിൽ നിന്ന് ഒഴിവാക്കാനുള്ള ഇളവ് കാലാവധി ഇനി വെറും മൂന്ന് ദിവസം മാത്രമാണുള്ളത്.

ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു സൗദി ട്രാഫിക് വിഭാഗം ഇളവ് സമയ പരിധി പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa