ശമ്പളം പെട്ടെന്ന് ചെലവാക്കിത്തീർക്കരുത്; റമളാനും പെരുന്നാളും വരുന്നു
ജിദ്ദ: സാമ്പത്തിക അവബോധം വളർത്തുന്നതിലും വർധിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചുള്ള “ഇദ്ഖാർ” അസോസിയേഷൻ, വരും കാലയളവിൽ ചെലവുകൾ കുറക്കാൻ ആഹ്വാനം ചെയ്തു.
“തിരക്കിട്ട് ശമ്പളം ചെലവഴിക്കരുത്” എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് അസോസിയേഷൻ പൗരന്മാരോട് ചെലവ് നിയന്ത്രിക്കാൻ ആഹ്വാനം ചെയ്യുന്നത്.
ഈ വർഷം മാർച്ച് മാസത്തിലെ സാലറി റമളാനിലെ ആദ്യ വാരം ആയിരിക്കും ലഭിക്കുക. അത് കൊണ്ട് തന്നെ ഒരു മാസം മുഴുവൻ പണച്ചെലവുകളുടേതായിരിക്കും. കൂടാതെ ഈദുൽ-ഫിത്തറിന്റെ ആദ്യ ആഴ്ചയിൽ ശമ്പളമുണ്ടായിരിക്കുകയുമില്ല.
ഈ സാഹചര്യത്തിൽ ഭാര്യക്കും കുട്ടികൾക്കുമുള്ള പെരുന്നാൾ ചെലവ് ഈ ഫെബ്രുവരിയിലെ ശംബളത്തിൽ നിന്ന് തന്നെ ലഭ്യമാക്കാൻ ശ്രമിക്കുക. കൂടാതെ റമദാൻ ചെലവിന്റെ പകുതിയും ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് മൊത്തവ്യാപാര വിപണിയിൽ നിന്ന് വാങ്ങുകയും ചെയ്യുക.
ഇനി ഓഫറുകളുടെ പെരുമഴയായിരിക്കുമെന്നും അത് ബാക്കിയുള്ള പണം തീർക്കുമെന്നും ഇദ്ഖാർ മുന്നറിയിപ്പ് നൽകുന്നു. നമുക്ക് അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇദ്ഖാർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa