ഷായിമോൾക്ക് പുണ്യ മക്കയിൽ അന്ത്യ വിശ്രമം; അന്ത്യ ചുമ്പനം നൽകി തിത്തുമ്മ
മക്ക: കഴിഞ്ഞ ദിവസം മക്കയിൽ ന്യുമോണിയ ബാധിച്ച് മരിച്ച മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിനയെ (45) ഷറായ ഖബറിസ്ഥാനിൽ മറവ് ചെയ്തു.
മാതാവ് തിത്തുമ്മയോടൊപ്പം ഈ മാസം 16 നു നാട്ടിൽ നിന്ന് ഉംറ നിർവ്വഹിക്കാൻ സ്വകാര്യ ഗ്രൂപിൽ എത്തിയതായിരുന്നു ഷാഹിന. ഷാഹിനയുടെ രോഗാവസ്ഥയിൽ സഹായവുമായി എത്തിയ മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ ഈ മരണത്തെ ഏറെ വേദനയോടെയാണ് സ്മരിക്കുന്നത്. മുജീബിന്റെ വരികൾ താഴെ കുറിക്കുന്നു.
“കൂട്ടിന് ഷായിമോൾ ഇല്ലാതെ നിറ കണ്ണോടെ ഉമ്മ നാട്ടിലേക്ക് മടങ്ങും. മഹാമാരിക്ക് ശേഷം കേരളത്തിൽനിന്ന് ഉംറവിസയിലും വിസിറ്റിങ്ങ് വിസകളിലും ധാരാളം തീർത്ഥാടകർ വിശുദ്ധഭൂമിയിൽ എത്തുന്നുണ്ട്.ഒട്ടുമിക്കദിവസങ്ങളിലും ഒന്നും അതിൽകൂടുതലും മരണങ്ങളും സംഭവിക്കുന്നു. കൂടുതലും FB യിൽ കുറിക്കാറില്ല.ചില മരണങ്ങൾ കൈകാര്യംചെയ്യുമ്പോൾ മറക്കാൻകഴിയാതെ കണ്ണിൽനിന്നും മായാത്ത ചിലഅനുഭവങ്ങൾആയിരിക്കും. അത്തരംഒരു അനുഭവമാണ് ഇന്നലെ കഴിഞ്ഞത്.
നാല് ദിവസം മുൻമ്പ് ഒരു മരണ കേസുമായി മക്കയിലെ കിംഗ്ഫൈസൻ ആശുപത്രി എമർജൻസിയിൽ എത്തിയപ്പോൾ ഒരു ഉമ്മയെ ശ്രദ്ധയിൽപ്പെട്ടു .അടുത്ത്എത്തി ഉമ്മയോട് കാര്യങ്ങൾതിരക്കി.”ഞാനും മോളും ഉംറക്ക് വന്നതായിരുന്നു.മോൾക്ക് വല്ലാത്തക്ഷീണം അവൾക്ക് ശ്വാസംകിട്ടുന്നില്ല. ആ റുമിന്റെ അകത്താണ് ഉള്ളത് ഒരു വിവരവും അറിയുന്നില്ല. എന്താണാവോ കുറെസമയമായി ഇവിടെ ഇരിക്കുകയാണ്”. “ഞാൻ ഒന്ന്കേറി അന്വഷിച്ചു വരാം”..എന്ന എന്റെ മറുപടിയിൽ ആ ഉമ്മയുടെ മുഖത്തേ സന്തോഷം എനിക്ക് മനസ്സിലായി..അകത്ത് കയറി. ഓക്സിജൻമാസ്ക്ക് വെച്ച് ഒരു ഇത്ത കിടക്കുന്നു..ഒറ്റ നോട്ടത്തിൽതന്നെ തിരിച്ചറിഞ്ഞു..നീല തട്ടവും ഒരു മാലയും .. അടുത്ത് എത്തി താത്താ എന്ത് പറ്റി.. കുറെ സമയത്തിന് ശേഷം ഒരു മലയാളം ശബ്ദം കേട്ടിട്ടാവണം സന്തോഷത്തോടെ എന്നെ നോക്കി മാസ്‌ക്ക് മാറ്റി ശ്വാസം കിട്ടുന്നില്ല.നല്ല കിതപ്പും.സംസാരിക്കാൻകഴിയുന്നില്ല. നല്ല ക്ഷീണം..സംസാരിക്കണ്ട.. ഞാൻ ഡോക്ടർമാരുമായി സംസാരിക്കട്ടെ.. നമുക്ക് റൂമിലേക്ക് പോകാട്ടോ..ഉമ്മയും മറ്റും പുറത്ത് കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞ ഉടനെ.. കണ്ണുനീർനിറഞ്ഞ്ഒഴുകാൻതുടങ്ങി.. നിങ്ങൾ കരയല്ലി..എല്ലാംശരിയാകും..എന്ന്പറഞ്ഞ് ഞാൻ ഡോക്ടറുടെ അടുത്തേക്ക്പോയി കാര്യങ്ങൾ അന്വഷിച്ചു.. എക്സറേഎടുത്തു ചെസ്റ്റ് വളരേ വീക്ക്ആണ്.. ന്യൂമോണിയയും.. എച്ച് വൺ പനിയും നല്ലവണ്ണം പിടിപ്പെട്ടിട്ടുണ്ട് icu വിലേക്ക് മാറ്റണം ബെഡിനായി വെയ്റ്റ്ചെയ്യുകയാണ്..രാത്രിയോടെ എന്തായാലും icu വിലേക്ക് മാറ്റും.. കാര്യങ്ങൾ കുറച്ച് മോശമാണ്.. രാത്രിയോടെ ഐ സി യുവിലേക്ക് മാറ്റി.
എല്ലാ ദിവസവും സന്ദർശനസമയത്ത് പോയി കാണും..കാര്യങ്ങൾ അന്വഷിക്കും. ഒരോദിവസവും കൂടുംതോറും രോഗം മൂർച്ചിക്കാൻ തുടങ്ങി..മരുന്നുകൾക്ക് പ്രതികരിക്കാതെയുംതുടങ്ങി അവസാനം വിധിക്ക് കീഴടങ്ങി .ഇന്നലെ ഉച്ചക്ക് 2 മണിയോടെ മരണപ്പെട്ടു..
രാവിലെതന്നെ icu വിൽഉള്ള മലയാളി നഴ്സുമാർ മെസേജ് തന്നിരുന്നു, അതീവഗുരുതരാവസ്ഥയിൽ ആണ് എന്ന്. മരണപ്പെട്ട ഉടനെ മരണവിവരം അറീക്കുകയും ചെയ്തു…ഉടനെ ഞാൻ ആശുപത്രിയിൽഎത്തി..വിവരംലഭിച്ചഉടൻ ബന്ധുക്കൾക്ക് വിവരം കൊടുത്തു..
ഉമ്മ രാവിലെ മദീനയിലേക്ക് യാത്ര തിരിക്കും എന്ന് അറിയിച്ചിരുന്നു..മദീനയിലേക്കുള്ള ബസ്സ് 9 മണിക്ക് എത്തും എന്നാ പറഞ്ഞിരുന്നത്. പക്ഷേ ബസ്സ് എത്താൻവെകി. വിവരം അറിഞ്ഞപ്പോൾ ബസ്സിൽ മറ്റുള്ള ഉംറ സംഘത്തോടൊപ്പം യാത്രക്കായി കേറി ഇരിക്കുകയായിരുന്നു…ഉടനെ ഉമ്മയോട് വിവരം പറയാതെ ഹോസ്പിറ്റലിലേക്ക് നമുക്ക് പോകാം. നമുക്ക്മദീനയിലേക്ക് പിന്നെപോകാം, ഇപ്പോൾ ഷായിമോളുടെ അടുത്തേക്ക്പോകാം എന്ന് പറഞ്ഞ് ഗ്രൂപിലെ ലീഡർ ഒരാളുടെ കൂടെ അവരെ ആശുപത്രിയിൽ എത്തിച്ചു..
അപ്പോഴെക്കും ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ഹോസ്പിറ്റലിലേക്ക് കേട്ടവർ കേട്ടവർ എത്തിതുടങ്ങി..വന്നവർ ആരും ആഉമ്മയോട് വിവരം ഒന്നുംപറയാതെ നിശബ്ദമായി ഒരു മൂലയിൽ കഴിച്ചു കൂട്ടി.. ഞാൻ അടുത്ത്എത്തിയപ്പോൾ ഒരു ബന്ധു നിങ്ങൾ എങ്ങിനെഎങ്കിലും ഉമ്മയോട് കാര്യങ്ങൾ പറയണം…ഞങ്ങൾക്ക് എങ്ങിനെ പറയും എന്നറിയില്ല.. ഉമ്മയുടെഅടുത്ത്എത്തി ഒരുവിധം കാര്യങ്ങൾബോധിപ്പിച്ചു.. നിറകണ്ണോടെ ആ ഉമ്മയുടെ വാക്കുകൾ… ആതേങ്ങലുകൾ കണ്ണിൽനിന്നും മറയുന്നില്ല… “എന്റെ കൈപിടിച്ചാ എന്റെമോൾ എന്നെ കൊണ്ട്നടന്നത്… മൂന്ന്ഉംറ ഞങ്ങൾചെയ്തു…. എന്റെ പൊന്നുമകൾ എന്നെ ഒറ്റക്ക്ആക്കി പോയിഅവൾ… എത്രസന്തോഷത്തോടെയാ ഞങ്ങൾ വന്നത്.. ഇനിഎങ്ങിനെ ഞാൻതിരിച്ചു പോകും.. അവളുടെ മക്കളോട് എന്താ ഞാൻ പറയുക.”. എന്നിങ്ങനെപറഞ്ഞ് ആ കരച്ചിലും.. തേങ്ങലും കണ്ണിൽനിന്നും മായുന്നില്ല… ഉമ്മയെ.. വിധി എന്ന രണ്ട്അക്ഷരം പറഞ്ഞ് സമാധാനപ്പെടുത്തുകയല്ലാതെ എന്ത് ചെയ്യും.. പേപ്പർ വർക്കുകൾഎല്ലാം പെട്ടെന്ന് ശരിയാക്കി.. നാട്ടിൽനിന്നുംഭർത്താവ് അശ്റഫിൽ നിന്നും ഓതറൈസേഷൻവരുത്തി ഇന്ന് സുബഹിക്ക് തൊട്ടുമുൻമ്പേ ഹറമിൽകൊണ്ടുവന്നു സുബഹിനമസ്ക്കാരത്തിന്ശേഷം ജനലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത്നമസ്ക്കാരത്തിന് ശേഷം ശറായ ഖബർസ്ഥാനിൽ ബ്ലോക്ക് 15 ൽ 441 മത്തെ ഖബറിൽ ഖബറടക്കി……
[മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്റഫ് എന്ന ബാപ്പുവിന്റെ (ഇലക്ട്രീഷൻ) ഭാര്യ ഷാഹിനയാണ് മരണപ്പെട്ടത് ] ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തു..
മരണം അനിവാര്യമായ സത്യമാണ്
എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്. അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുമാറാകട്ടെ. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ. അവരുടെ വേർപാടിനാൽ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയും, സമാധാനവും സർവ്വശക്തൻ പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ ……. ആമീൻ യാ റബ്ബൽ ആലമീൻ.. ✍️ മുജീബ് പൂക്കോട്ടൂർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa