സൗദിയിൽ ഒരു തൊഴിലാളി രോഗിയായാൽ എത്ര ദിവസം വരെ വേതനം ലഭിക്കും? വിശദമായി അറിയാം
സൗദിയിൽ ഒരു തൊഴിലാളി രോഗിയായാൽ രോഗമുള്ള എല്ലാ ദിവസവും അവധിക്ക് അർഹതയുണ്ട്. അതേ സമയം രോഗിയായ തൊഴിലാളിക്ക് സാലറി നൽകുന്നതിനു നിബന്ധനയുമുണ്ട്. അത് താഴെ വിവരിക്കുന്നു.
ഒരു വർഷത്തിൽ തൊഴിലാളി ആദ്യം രോഗിയായ ദിനം മുതൽ രോഗിയായ അവസ്ഥയിലുള്ള 30 ദിവസം വരെ ഫുൾ സാലറി നൽകിയിരിക്കണം എന്നാണ് വ്യവസ്ഥ.
ഒരു വർഷത്തിൽ തുടർച്ചയായോ അല്ലാതെയോ ഇത്തരത്തിൽ സാലറി നൽകാവുന്ന 30 രോഗ ദിനങ്ങൾ കണക്കാക്കാം.
അതേ സമയം 30 ദിവസം കഴിഞ്ഞും തൊഴിലാളി രോഗിയായി തുടരുകയാണെങ്കിൽ അടുത്ത 60 ദിവസം വരെ നാലിൽ മൂന്ന് സാലറി കൊടുക്കണം എന്നാണ് വ്യവസ്ഥ.
ഇനി 60 ദിവസം കഴിഞ്ഞും തൊഴിലാളിയുടെ രോഗാവസ്ഥ തുടരുകയാണെങ്കിൽ സാലറിയില്ലാതെ ഒരു മാസം വരെ രോഗാവധി നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളിക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുന്ന 5 സാഹചര്യങ്ങൾ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://arabianmalayali.com/2022/03/11/38410/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa