റിയാദിൽ സന്തോഷ് ട്രോഫി സെമി മത്സരങ്ങൾ കാണാൻ എന്ത് കൊണ്ട് ആളില്ലാതായിപ്പോയി ?
റിയാദ്: ചരിത്രത്തിലാദ്യമായി കടൽ കടന്ന സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ കാണാൻ എന്ത് കൊണ്ട് റിയാദിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രം കിംഗ് ഫഹദ് സ്റ്റേഡിയത്തിലെത്തി എന്ന ചോദ്യത്തിനു നിരവധി ഉത്തരങ്ങളാണുള്ളത്.
ഒന്നാമത്തെ കാരണം കേരളം കളിക്കാൻ ഇല്ല എന്നത് തന്നെയാണ് എന്ന് വ്യക്തമായിത്തന്നെ പറയാൻ സാധിക്കും.
കേരളത്തിന്റെ കളിയായിരുന്നു ഇന്ന് റിയാദിൽ നടന്നിരുന്നതെങ്കിൽ ഒരു പക്ഷേ സംഘാടകർ പോലും കണക്ക് കൂട്ടാത്തത്ര കാണികൾ ഗാലറിയിൽ എത്തിയേനെ.
കഴിഞ്ഞ ദിവസം സൗദി ഫുട്ബോൾ അസോസിയേഷൻ പോസ്റ്റ് ചെയ്ത സന്തോഷ് ട്രോഫിയുടെ ഒരു പോസ്റ്റിനു കീഴിൽ ഒരു സൗദി പൗരൻ കേരളം ഇല്ലാത്തത് കാണികളുടെ എണ്ണം കുറക്കുമെന്ന് കമന്റ് ചെയ്തത് ഈ അവസരത്തിൽ ഓർക്കുന്നു.
രണ്ടാമത്തെ കാര്യം ഇന്ന് പ്രവൃത്തി ദിവസവും കളിയാണെങ്കിൽ പ്രവൃത്തി സമയവും ആയിപ്പോയി എന്നതാണ്.
ടിക്കറ്റിനു അഞ്ച് റിയാൽ മാത്രം മുടക്കിയാൽ മതിയായിരുന്നുവെങ്കിലും ജോലി സമയത്തുള്ള കളി കാണികളുടെ വരവ് തന്നെ ഇല്ലാതാക്കി.
ഏതായാലും ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലിനു കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ കാണികൾ നിറയുമെന്ന് പ്രതീക്ഷിക്കാം.
ബുധനാഴ്ച നടന്ന സെമിയിൽപഞ്ചാബിനെ തോൽപ്പിച്ച മേഘാലയയും സർവീസസിനെ തോൽപ്പിച്ച കർണ്ണാടകയും തമ്മിലാണ് ഫൈനൽ മത്സരം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa