അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു
അബുദാബി: മലപ്പുറം ചങ്ങരംകുളം സ്വദേശി യാസർ അറഫാത്ത് (39) അബുദാബിയിൽ കുത്തേറ്റ് മരിച്ചു.
വിസിറ്റ് വിസയിലെത്തിയ യാസറിന്റെ ബന്ധുവായ പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസറിനെ കുത്തിയത്.
ഇന്നലെ രാത്രി ബിസിനസ് ചർച്ചകൾക്കിടെ പ്രകോപിതനായാണ് ഗസ്നി യാസറിനെ കുത്തിപ്പരിക്കേല്പിച്ചത്.
അബുദാബിയിൽ സ്വന്തമായി ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുകയായിരുന്നു യാസർ. തന്റെ സ്ഥാപനത്തിലേക്ക് പ്രതിയെ വിസിറ്റിംഗിൽ ജോലിക്കായി കൊണ്ട് വന്നതായിരുന്നു.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് യാസറിന്റെ കുടുംബം. ഭാര്യ ഗർഭിണിയുമാണ്. മയ്യിത്ത് നാട്ടിലെത്തിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa