സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർദ്ധനവ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ആഴ്ചത്തെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഒരാഴ്ച മുമ്പ് സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു 400 ഓളം പേരാണ് പിടിക്കപ്പെട്ടതെങ്കിൽ ഈ ആഴ്ചത്തെ റിപ്പോർട്ടിൽ നുഴഞ്ഞുകയറ്റം നടത്താൻ ശ്രമിച്ചതിനു 777 പേരാണ് പിടിക്കപ്പെട്ടിട്ടുള്ളത്.
ഈ ആഴ്ചയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു പിടിക്കപ്പെട്ടവരിൽ 51% യമനികളും 41% ശതമാനം എത്യോപ്യക്കാരും 8% മറ്റു രാജ്യക്കാരുമാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,898 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 8001 പേർ ഇഖാമ നിയമ ലംഘകരും 2065 പേർ തൊഴിൽ നിയമ ലംഘകരും 3832 പേർ അതിർത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 52 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 8 പേരും പിടിയിലായവരിൽ പെടുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 10,241 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa