മലയാളി തീർഥാടക ജിദ്ദയിൽ മരിച്ചു
വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാനെത്തിയ പത്തനം തിട്ട സ്വദേശിനിയായ തീർഥാടക ജിദ്ദയിൽ മരിച്ചു.
ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദ ബീവി (67) ആണ് മരിച്ചത്.
നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ എയർപോർട്ടിലെത്തിയ ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു.
ശേഷം ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കവേ ആയിരുന്നു മരണം സംഭവിച്ചത്.
വൃക്ക ശ്വാസകോശ സംബന്ധമായി ചികിത്സയിലയിരുന്നു. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa