വിദേശ മണ്ണിൽ നടന്ന ആദ്യ സന്തോഷ് ട്രോഫി ടൂർണമെന്റ് കിരീടം കർണ്ണാടകക്ക്
റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി കലാശപ്പോരാട്ടത്തിൽ കർണ്ണാടക കിരീടം നേടി.
ശക്തരായ മേഘാലയയെ 3-2 എന്ന സ്കോറിനു തോൽപ്പിച്ചാണ് കർണ്ണാടക കിരീടം നേടിയത്.
അതേ സമയം ഇന്ന് തന്നെ നടന്ന ലൂസേഴ്സ് ഫൈനലിൽ സർവിസസ് പഞ്ചാബിനെ 2-0 ത്തിനു തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ആദ്യമായി കർണ്ണാടക എന്ന പേരിൽ കർണ്ണാടക കിരീടം നേടിയ മത്സരമായിരുന്നു ഇത്. വർഷങ്ങൾക്ക് മുമ്പ് കിരീടം നേടിയപ്പോഴെല്ലാം മൈസൂർ എന്ന പേരിലായിരുന്നു അവർ മത്സരിച്ചിരുനത്. 54 വർഷത്തിനു ശേഷമാണ് കർണ്ണാടകയുടെ ഇന്നത്തെ കിരീട ധാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa