റമളാൻ അവസാനത്തോടെ തീർഥാടകരുടെ എണ്ണം 90 ലക്ഷമാകും
റമദാൻ അവസാനത്തോടെ ഉംറ സീസൺ ആരംഭിച്ചതിനു ശേഷം വിദേശത്ത് നിന്നെത്തിയ തീർഥാടകരുടെ എണ്ണം 90 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.അംറുൽ മദാഹ് പറഞ്ഞു .
രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനയുള്ള മാസങ്ങളിലൊന്നാണ് റമദാൻ മാസം.
രാജ്യത്തേക്കുള്ള വിസാ നിബന്ധനകളിൽ ഇളവുകൾ വരുത്തിയത് തീർഥാടകരുടെ എണ്ണം വർദ്ധിക്കാൻ കാരണമാകും
അതേ സമയം ചില വിദേശ ടൂറിസം ഓഫീസുകൾ ഉംറ പാക്കേജുകളുടെ നിരക്കുകൾ പെരുപ്പിച്ച് കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa