Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ അറിയാം

ജിദ്ദ: സൗദിയിലെ ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് സർവീസ് മണിയും വെക്കേഷൻ സാലറിയും വാരാന്ത്യ അവധിയും മറ്റും ലഭിക്കാൻ അർഹതയുണ്ടോ തുടങ്ങി വിവിധ സംശയങ്ങൾ പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെയും വാട്സ് ആപ് ഗ്രുപ്പ് വഴിയും തുടർച്ചയായി ഉന്നയിക്കുന്നുണ്ട്.

സൗദി തൊഴിൽ നിയമ പ്രകാരം ഒരു ഗാർഹിക തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത് താഴെ വിശദീകരിക്കുന്നു.

ഗാർഹിക തൊഴിലാളി നിയമ പ്രകാരം ഒരു ഗാർഹിക തൊഴിലാളിക്ക് ദിവസം ചുരുങ്ങിയത് 9 മണിക്കൂറിൽ കുറയാത്ത വിശ്രമം അനുവദിച്ചിരിക്കണം.

തൊഴിലാളിയുടെ ശരീരത്തിനു ഹാനികരമാകുന്നതോ അഭിമാനത്തിനു ക്ഷതം വരുത്തുന്നതോ ആയ ജോലികൾ ചെയ്യിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമില്ല.

തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്തത് പ്രകാരം ഗാർഹിക തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം ലീവ് അനുവദിക്കേണ്ടതാണ്.

ഒരു വർഷത്തിൽ 30 ദിവസം വരെ ശംബളത്തോട് കൂടിയുള്ള രോഗാവധിക്ക് തൊഴിലാളി അർഹനാണ്. ഇതിനു  മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടാൽ ഹാജരാക്കണം.

രണ്ട് വർഷം തുടർച്ചയായി ഒരു സ്പോൺസർക്ക് കീഴിൽ ജോലി ചെയ്ത ഗാർഹിക തൊഴിലാളി കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു മാസത്തെ ശംബളത്തോട് കൂടിയുള്ള ലീവിനു അർഹനാണ്.

വീട്ടുജോലിക്കാരനെ നിർബന്ധിത സന്ദർഭങ്ങളിലൊഴികെ സമ്മതിച്ച ജോലിയല്ലാതെ മറ്റൊരു ജോലിക്ക് നിയോഗിക്കരുത്, അതും അവനെ ഏൽപ്പിച്ച ജോലി അവന്റെ യഥാർത്ഥ ജോലിയിൽ നിന്ന് കാര്യമായ വ്യത്യാസമല്ലെങ്കിൽ മാത്രമേ പാടുള്ളൂ.

ഗാർഹിക തൊഴിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യം സ്പോൺസർ ഒരുക്കണം.

അതോടൊപ്പം തുടർച്ചയായ നാല് വർഷം ജോലി ചെയ്ത ശേഷം ഫൈനൽ എക്സിറ്റിൽ പോകുന്ന ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളം സർവീസ് മണി ആയി ലഭിക്കാൻ അവകാശമുണ്ടെന്നും സൗദി തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്