സൗദി മന്ത്രി സഭയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി രാജകീയ ഉത്തരവ്
മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ച് കൊണ്ട് സൗദി ഭാരണാധികാരി സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
സൽമാൻ ബിൻ യൂസുഫ് അൽ ദോസരിയെ ഇൻഫർമേഷൻ മന്ത്രിയായി നിയമിച്ചതാണ് ഉത്തരവുകളിൽ ഒന്ന്.
എഞ്ചിനീയർ ഇബ്രാഹീം ബിൻ മുഹമ്മദ് അൽ സുൽത്വാനെ സ്റ്റേറ്റ് മിനിസ്റ്റർ ആയും നിയിച്ചിട്ടുണ്ട്.
ഇസ്മായീൽ ബിൻ സഈദ് അൽ ഗാമിദിയെ ഹ്യൂമൻ റിസോഴ്സസ് ഡെപ്യൂട്ടി മിനിസ്റ്റർ ആയും റാകാൻ ബിൻ ഇബ്രാഹീം ത്വവുഖിനെ സാംസ്കാരിക മന്ത്രിയുടെ അസിസ്റ്റന്റ് ആയും നിയമിച്ചു.
കൂടാതെ, ഹമൂദ് ബദാഹ് അൽ മരീഖിയെ റോയൽ കോർട്ട് അഡ്വൈസർ ആയി മിനിസ്റ്റർ റാങ്കോടെ നിയമിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റലിജൻസ് ആയി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ഹർബിയെയും നിയമിച്ചതായി രാജകീയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa