ഹജറുൽ അസ് വദിന്റെയും റുക്നുൽ യമാനിയുടെയും ചുറ്റുമുള്ള എംബ്രോയിഡറി കഷണങ്ങൾ മാറ്റി സ്ഥാപിച്ചു
വിശുദ്ധ കഅബയുടെ കിസ്വയ്ക്കായുള്ള കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിന്റെ കാര്യങ്ങളുടെ ഏജൻസി, ഹജറുൽ അസ് വദിനും റുക്നുൽ യമാനിക്കും ചുറ്റുമുള്ള എംബ്രോയിഡറി റകഷണങ്ങൾ മാറ്റിസ്ഥാപിച്ചതായി പ്രഖ്യാപിച്ചു.
അവയെ സ്വർണ്ണ നൂലുകൾ ഉപയോഗിച്ച് എംബ്രോയ്ഡറി ചെയ്ത പുതിയ കഷണങ്ങൾ ഉപയോഗിച്ചാണ് മാറ്റിസ്ഥാപിച്ചത്.
ഏറ്റവും പ്രഗത്ഭരായ തയ്യൽക്കാരിൽ നിന്നുള്ള 6 പേരാണ് മാറ്റുന്ന പ്രക്രിയ പൂർത്തിയാക്കിയത്.
ഇവക്ക് എന്തെങ്കിലും കേടു പാടുകൾ ശ്രദ്ധയിൽ പെട്ടാൽ മാറ്റി പുതിയത് സ്ഥാപിക്കൽ സാധാരണയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa