മലപ്പുറത്തെ പ്രവാസി ലോൺ മേളയിൽ വൻ ജന പങ്കാളിത്തം; 432 സംരംഭകർക്ക് വായ്പാനുമതി ലഭിച്ചു
മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മൈയിൽസ് കൽപകഞ്ചേരിയും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോൺ മേളയിൽ 780 സംരംഭകർ പങ്കെടുത്തു. ഇതിൽ 432 സംരംഭകർക്ക് വായ്പാനുമതി ലഭിച്ചു. കാനറാ ബാങ്കിൽ നിന്നും 252 പേർക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 180 പേർക്കുമാണ് ലോണിനായി പ്രഥമികാനുമതി ലഭിച്ചത്.
മാർച്ച് 7,8 തീയ്യതികളിൽ കൽപ്പകൻചേരി മൈയിൽസ് ആഡിറ്റോറിയത്തിലാണ് നടന്ന ലോൺ, മേള നടന്നത്.
മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാതിരുന്നവർക്കായി മാർച്ച് 16 ന് മലപ്പുറം ടൗൺ ഹാളിൽ കേരള ബാങ്കിന്റെ സഹകരണത്തോടെ മേള സംഘടിപ്പിക്കുമെന്ന് നോർക്കാ റൂട്ട്സ് സി.ഇ ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമായിരുന്നു പ്രവാസി ലോൺമേള.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
മേളയുടെ ഉദ്ഘാടനം കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ബിന്ദു എസ് നായർ നിർവ്വഹിച്ചു. ചടങ്ങിൽ നോർക്ക റൂട്ട്സ് കോഴിക്കോട് റീജിയണൽ മാനേജർ അബ്ദുൾ നാസർ വാക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡയറക്ടർ ശ്രീ. അഹന്മദ് മൂപ്പൻ , മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് അഡ്മിനിസ്ട്രേറ്റർ അഷ്ക്കർ അലി കോക്കറാട്ടിൽ, നോർക്കാ റൂട്ട്സ് ബിസ്നസ് ഫെസിലിറ്റേഷൻ സെന്റർ മാനേജർ സുരേഷ് കെ.വി, നോർക്കാ റൂട്ട്സ് പ്രോജക്റ്റ് അസിസ്റ്റൻറ് എം. ജയകുമാർ, കാനറാ ബാങ്കിൽ നിന്നും സീനിയർ മാനേജർ അൽ ജസീർ എൻ എ , ബ്രാഞ്ച് മാനേജർമാരായ രേഷ്മ എസ്, ആനന്ദ് എം എം എന്നിവർ സംബന്ധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa